• ??? /
  • ???????????????? /
  • ??????????? /
  • ??????????? /
  • ?????
??????????
1 സൂറത്ത് ഖുര്‍ആന്റെ സാങ്കേതിക ഭാഷയില്‍ സൂറത്ത് എന്നു വിളിക്കുന്നതിനെയാണ് അധ്യായം എന്ന് തര്‍ജമ ചെയ്തിട്ടുള്ളത്. ഖുര്‍ആന്‍ നൂറ്റിപതിനാല് ഖണ്ഡങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഇങ്ങനെ വിഭജിക്കപ്പെട്ട ഒരു ഖണ്ഡമാണ് ഒരു സൂറത്ത്. സൂറത്തുകളുടെ വിഭജനവും നാമകരണവും ദൈവകല്‍പിതമാണ്. ഖുര്‍ആന്റെ മൌലിക വിഷയത്തിന്റെ ഒരു ഭാഗമോ അതുമായി ബന്ധപ്പെട്ട ഏതെങ്കിലും വിഷയമോ ആയിരിക്കും ഓരോ സൂറത്തിന്റെയും മുഖ്യപ്രമേയം.
2 അവതരണം പ്രവാചകത്വലബ്ധിക്കുശേഷം മുഹമ്മദ് നബി (സ) പതിമൂന്ന് വര്‍ഷത്തോളം മക്കയിലും പത്തുവര്‍ഷത്തോളം മദീനയിലും താമസിച്ചു. തിരുമേനിയുടെ മക്കാവാസകാലത്ത് അവതരിച്ച സൂറത്തുകളെ മക്കീസൂറകളെന്നും മദീനയിലേക്ക് പലായനം ചെയ്തശേഷം അവതരിച്ച സൂറത്തുകളെ മദനീസൂറകളെന്നും വിളിക്കുന്നു. ഓരോ സൂറത്തിന്റെയും അവതരണസ്ഥലം ഈ തര്‍ജമയില്‍ അതതു സൂറത്തുകളുടെ ആരംഭത്തില്‍ കാണിച്ചിട്ടുണ്ട്.
3 ഖണ്ഡിക ഖുര്‍ആന്‍ പാരായണസൌകര്യത്തിനുവേണ്ടി ആദ്യന്തം മുപ്പത് ജുസ്അ്(ഭാഗങ്ങള്‍) ആയി വിഭജിക്കപ്പെട്ടിരിക്കുന്നു. ഓരോ ജുസ്ഉം പല റുകൂഉകളായും വിഭജിക്കപ്പെട്ടിട്ടുണ്ട്. ഓരോ അധ്യായവും ഉള്‍ക്കൊള്ളുന്ന റുകൂഉകളുടെ എണ്ണമാണ് അധ്യായാരംഭത്തില്‍ ഖണ്ഡികയായി കാണിച്ചിട്ടുള്ളത്. തര്‍ജമയില്‍ ഓരോ ഖണ്ഡികയുടെയും അന്ത്യം '' ഈ ചിഹ്നംകൊണ്ട് സൂചിപ്പിച്ചിരിക്കുന്നു. നേരെ മാര്‍ജിനില്‍ ഖണ്ഡിക നമ്പര്‍.
4 സൂക്തം സാങ്കേതികഭാഷയില്‍ 'ആയത്ത്'എന്നു വിളിക്കുന്നതിനെയാണ് സൂക്തം എന്ന് തര്‍ജമ ചെയ്തിട്ടുള്ളത്. സൂറത്തിലെ പ്രത്യേകം പ്രത്യേകം വാക്യങ്ങളാണ് ആയത്ത്. ആയത്തുകളുടെ പരിധി അല്ലാഹു നിര്‍ണയിച്ചതാണ്. അറബിമൂലത്തില്‍ ഓരോ സൂറത്തിലും സൂക്തങ്ങളെ ഇടയില്‍ ക്രമനമ്പര്‍ ചേര്‍ത്ത് വേര്‍തിരിച്ചിട്ടുണ്ട്. മലയാള തര്‍ജമയില്‍ സൂക്തങ്ങളെ ഒറ്റയൊറ്റയായി വേര്‍തിരിച്ചു കാണിച്ചിട്ടില്ല. ഓരോ പാരഗ്രാഫ് ഉള്‍ക്കൊള്ളുന്ന സൂക്തങ്ങളുടെ ക്രമനമ്പര്‍ മാര്‍ജിനില്‍ കൊടുത്തിട്ടുണ്ട്. സൂക്തനമ്പറിന്റെ മുന്നിലോ പിന്നിലോ '-' ഈ അടയാളം കണ്ടാല്‍ ആ സൂക്തത്തിന്റെ തര്‍ജമ പ്രസ്തുത പാരഗ്രാഫില്‍ പൂര്‍ണമായിട്ടില്ലെന്ന് മനസ്സിലാക്കണം. ഉദാ: 15-17- ഇത് 17-ാം സൂക്തത്തിന്റെ തര്‍ജമ ഭാഗികമായേ ഈ പാരഗ്രാഫില്‍ ഉള്‍ക്കൊള്ളുന്നുള്ളൂ എന്ന് സൂചിപ്പിക്കുന്നു. -17-22 എന്നു കാണിച്ചാല്‍ 17-ാം സൂക്തത്തിന്റെ തര്‍ജമ ഭാഗികമായി മുന്‍ പാരയില്‍ ഉള്‍പ്പെട്ടിരിക്കുന്നുവെന്നാണര്‍ഥം.
5 വിരാമം ഉത്തമം
6 വിരാമം നിരോധം
7 വിരാമം അനിവാര്യം
8 വിരാമവും അവിരാമവും തുല്യം
9 വിരാമം രണ്ടിലൊരിടത്തു മാത്രം
10 വിരാമം ആവാമെങ്കിലും ചേര്‍ത്തോതല്‍ ഉത്തമം
11 ബന്ധപ്പെട്ട അക്ഷരം ഉച്ചരിക്കേണ്ടതില്ല
12 ചേര്‍ത്തോതുമ്പോള്‍ അക്ഷരം ഉച്ചരിക്കേണ്ടതില്ല.
13 സംവൃതോകാരം
14 തന്‍വീനിനെയും 'മീമി'നെയും സംവൃത മീമാക്കി ഉച്ചരിക്കണം
15 പതിവിലധികം ദീര്‍ഘിപ്പിക്കല്‍ നിര്‍ബന്ധം
16 തന്‍വീന്‍ സ്പഷ്ടമാക്കി ഓതണം
17 തന്‍വീന്‍ ലയിപ്പിക്കുകയോ ഗോപ്യമാക്കുകയോ വേണം
18 വിട്ടുകളഞ്ഞ അക്ഷരം ചേര്‍ത്തോതല്‍ നിര്‍ബന്ധം
19 'സ്വാദി'നു പകരം 'സീന്‍' ഉച്ചരിക്കല്‍ നിര്‍ബന്ധം. അക്ഷരത്തിനു താഴെ ് വന്നാല്‍ 'സ്വാദ്' ആയിത്തന്നെ ഉച്ചരിക്കുന്നതാണ് പ്രസിദ്ധം
20 പാരായണ പ്രണാമം--- സുജൂദ് നിബന്ധനയുള്ള സൂക്തശകലത്തിനു അടിവരയുണ്ട്
21 ജുസുഅ്, അര്‍ധ ജുസുഅ് (ഹിസ്ബ്), 1/2 ഹിസ്ബ്, 1/4 ഹിസ്ബ് എന്നിവയുടെ തുടക്കം സൂചിപ്പിക്കുന്ന ചിഹ്നം
22 സൂക്താന്ത്യവും സൂക്താങ്കവും
     
 
©all rights reserved for www.thafheem.net